നമ്മൾ വളരെ അധികം ലാളിച്ചു ഓമനിച്ചു വളർത്തുന്ന മൃഗമാണ് പൂച്ച. എന്നാൽ പൂച്ചയെ കുറിച്ച് നമുക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഈ പൂച്ചകൾക്ക് മധുരം തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ്. ഇതിനു കാരണം ആയി ശാസ്ത്ര പറയുന്ന കാര്യം ഇവയ്ക്ക് ടേസ്റ്റ് ബഡ്സ് വളരെ കുറവാണ് എന്നതാണ്. പൂച്ചകളുടെ പരിണാമ കാലഘട്ടത്തിൽ മധുരം രുചിക്കാൻ ഉള്ള ജീനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം, ഇവയ്ക്ക് കയ്പ്പ് തിരിച്ചറിയാനുള്ള ശേഷി കൂടുതലാണ്.
നമുക്കറിയാം പൂച്ചകൾ മാംസഭുക്കുകളാണ്. അതുകൊണ്ട് തന്നെ അവയ്ക്ക് അതിജീവിക്കണമെങ്കിൽ അനിമൽ പ്രോട്ടീൻസും അനിമൽ പ്രോഡക്ടസും വളരെ അത്യാവശ്യമാണ്. പരിണാമപരമായി തന്നെ അവയുടെ ടേസ്റ്റ് ബഡ്സുകളും പരിണമിച്ചിരിക്കുന്നത് അതിനെ ആശ്രയിച്ചാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ പൂച്ചയ്ക്ക മധുരം തിരിച്ചറിയാനുള്ള ശേഷി ഇല്ല. ഇത് പൂച്ചകളുടെ നാക്കിലെ മധുരം തിരിച്ചറിയാനുള്ള ബഡ്സുകളുടെ എണ്ണത്തിന്റെ കുറവുകൾ കൊണ്ടാണ്.
മനുഷ്യനിൽ 9000 ടേസ്റ്റ് ബഡ്സുകളും നായക്കളിൽ 1700 ടേസ്റ്റ് ബഡ്സുകളും ഉണ്ട്. എന്നാൽ പൂച്ചകളിൽ വെറും 470 ടേസ്റ്റ് ബഡ്സുകൾ മാത്രമേയുള്ളൂ. പക്ഷെ മനുഷ്യന് ഉള്ളത് പോലെ അത്രയും കയ്പ്പ് (BITTERNESS) തിരിച്ചറിയാനുള്ള ടേസ്റ്റ് റീസെപ്പ്റുകൾ പൂച്ചയ്ക്കുണ്ട്. പരിണാമപരമായി രുചിയുടെ ഈ വ്യതാസങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
Comments