തൃശൂര്‍:അമ്പത്തിയെട്ടാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. .
കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്.
895 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്.കോഴിക്കോടിന് ഇത് 12-ാം തവണയാണ് കിരീടം ലഭിക്കുന്നത് .893 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും 875 പോയിന്റുമായി മൂന്നാം സ്ഥാനത്ത് മലപ്പുറവുമാണ്.
വിവിധ ഇനങ്ങളിലായി ആദ്യ ദിവസം മുതല്‍ തന്നെ കടുത്ത മത്സരങ്ങളാണ് അരങ്ങേറിയത്. അതേ സമയം അപ്പീലുകളുടെ ബാഹുല്യവും വേദികളുടെ അപാകതയും കലോത്സവം നടത്തിപ്പിനെ സാരമായി തന്നെ ബാധിച്ചു .ദിവസേന ആയിരക്കണക്കിന് അപ്പീലുകളാണ് എത്തിയിരുന്നത്.