Defence

ചൈന ശക്തരാകാം : നേരിടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് കരസേന മേധാവി

ന്യൂഡൽഹി : ചൈന ശക്തിയുള്ള രാജ്യമാണെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവരെ നേരിടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. ഇന്ത്യൻ പ്രദേശത്ത് യാതൊരു വിധ കടന്നു കയറ്റങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈന അതിർത്തിയിൽ ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . നമ്മുടെ അയൽക്കാർ ചൈനയുടെ ഭാഗത്തേക്ക് ചായുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം, പറഞ്ഞു. സൈനികപരമായും നയതന്ത്രപരമായും ചൈനയെ നേരിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ അതിർത്തിയിൽ ആണ് നമ്മൾ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. ശ്രദ്ധ വടക്കൻ മേഖലയിലേക്ക് കൂടുതൽ പതിയേണ്ട സമയമായി. സൈബർ – ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

ഡോക്‌ലാമിൽ ചൈന വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . എന്നാൽ ഇത് ക്രമത്തിൽ അധികമായപ്പോഴാണ് ഭൂട്ടാനു വേണ്ടി ഇന്ത്യക്ക് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close