തൃശൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തൃശൂരില്‍ തുടക്കമാകും.
കേന്ദ്ര പദ്ധതികളോടുള്ള നിഷേധാത്മക നിലപാട് തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ ജനകീയ ബോധ വത്കരണമാണ് വികാസ് യാത്ര ലക്ഷ്യമിടുന്നത് . ജനകീയ പദ്ധതികളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവകാശം അശരണര്‍ക്ക് ഉറപ്പാക്കുകയും കൂടിയാണ് യാത്രയുടെ ലക്ഷ്യം.
ഓരോ ജില്ലയിലും മൂന്നു ദിവസം വീതം തുടരുന്ന പ്രചാരണ പരിപാടികള്‍ വഴി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപി യുടെ അടിത്തറ ശക്തമാക്കുക കൂടിയാണ് വികാസ് യാത്ര വഴി ലക്ഷ്യമിടുന്നത്.