ന്യൂഡൽഹി : പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പോർ വിമാനത്തിൽ പറന്നു . സുഖോയ് 30 എംകെഐ വിമാനത്തിലാണ് മന്ത്രി യാത്ര ചെയ്തത്.
സ്യൂട്ടണിഞ്ഞ് പൈലറ്റിനു പിന്നിലാണ് മന്ത്രി ഇരുന്നത്. ജോധ്പൂർ എയർ ബേസിൽ നിന്നാണ് സുഖോയ് പറന്നുയർന്നത്.
Smt @nsitharaman takes off on the Su-30 MKI #RakshaMantrifliesSukhoi pic.twitter.com/xC51hjeCSa
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) January 17, 2018
വ്യോമസേനയുടെ പ്രവർത്തന മികവ് നേരിട്ട് പരിശോധിച്ച് മനസ്സിലാക്കുകയാണ് ലക്ഷ്യം . ആണവായുധ ശേഷിയുള്ള പോർ വിമാനത്തിലാണ് പറക്കുന്നത്.
നേരത്തെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രമാദിത്യയിലും മന്ത്രി തങ്ങിയിരുന്നു. യാത്രയ്ക്ക് ശേഷം മന്ത്രി എയർബേസിൽ തിരിച്ചെത്തി
After completion of the sortie, Smt @nsitharaman getting off the formidable Sukhoi-30 MKI fighterjet #RakshaMantrifliesSukhoi pic.twitter.com/MGAA7AyTQb
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) January 17, 2018