വനമുത്തശ്ശി എന്നറിയപ്പെടുന്ന ആദിവാസി സ്ത്രീയായ ലക്ഷ്മിക്കുട്ടി 500ഓളം നാട്ടുമരുന്നുകള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണ്. പ്രധാനമായും പാമ്പുകടിയേറ്റവര്‍ക്കും മറ്റു ചെറു ജീവികളുടെ കടിയേറ്റവര്‍ക്കുമുള്ള ചികിത്സയാണ് നല്‍കുന്നത്.
കല്ലാറിലുള്ള കേരള ഫോക്‌ലോര്‍ അക്കാദമിയിലെ അദ്ധ്യാപികയാണ ലക്ഷ്മിക്കുട്ടി. ഇതോടൊപ്പം തെക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാനും ഇവര്‍ പോകാറുണ്ട്. അമ്മയില്‍ നിന്നാണ് പാരമ്പര്യ രീതിയിലുള്ള മരുന്നുകള്‍ ഉണ്ടാക്കാന്‍ പഠിച്ചത്. 1950കളില്‍ ആദിവാസി മേഖലയില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ഏക വനിതയാണ്.
















