രാജ്യസുരക്ഷയാണ് വലുത് ; പ്രതിരോധ വിഹിതം 3.05 ലക്ഷം കോടി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

രാജ്യസുരക്ഷയാണ് വലുത് ; പ്രതിരോധ വിഹിതം 3.05 ലക്ഷം കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2018, 07:35 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ പ്രതിരോധ മേഖലക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ബജറ്റാണ് ഇത്തവണ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യസുരക്ഷക്കുള്ള തുക കഴിഞ്ഞ വർഷത്തെ 2,74,114 കോടിയിൽ നിന്ന് 3.05 ലക്ഷം കോടിയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

2018-19ൽ കേന്ദ്ര ബജറ്റിലെ പ്രതിരോധ വിഹിതം 11.3 ശതമാനമായാണ് വർധിപ്പിച്ചത്.
ലോകത്തിലെ തന്നെ ആറാമത്തെ വലിയ പ്രതിരോധ ബജറ്റാണ് ഇന്ത്യയുടേത്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സേനയും ഇന്ത്യയുടേതാണ്.

എന്നിരുന്നാലും നിലവിൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ജിഡിപിയുടെ 1.62 ശതമാനമാണ്.അത് അപര്യാപ്തമാണെന്നും ജിഡിപിയുടെ 2-2.5 ശതമാനം തുകയെങ്കിലും പ്രതിരോധ മേഖലയ്‌ക്കായി നീക്കിവെക്കണമെന്ന് പ്രതിരോധ പാനൽ അടുത്തിടെ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ഇന്ത്യൻ സേന കഴിഞ്ഞ കുറെ വർഷങ്ങളായി ആധുനികതയുടെ പാതയിലാണ് .

ചൈനയിൽ നിന്നും,പാകിസ്ഥാനിൽ നിന്നും ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ നേരിടുവാൻ സൈന്യത്തെ സജ്ജമാക്കാൻ കൂടുതൽ പോർ വിമാനങ്ങളും,ആയുധങ്ങളും ആവശ്യമാണ്.നിരവധി പുതിയ കരാറുകളും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ തയ്യാറാക്കുന്നുണ്ട്.

ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്-400 ട്രയംഫ് റഷ്യയിൽ നിന്നും വാങ്ങാനുള്ള നീക്കവുമായാണ് ഇന്ത്യ നിലവിൽ മുന്നോട്ട് പോകുന്നത്.മാത്രമല്ല ഇന്ത്യൻ വ്യോമസേനയ്‌ക്കായി 52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ അമേരിക്കയിൽ നിന്നും വാങ്ങാനുള്ള തീരുമാനവും ഉടൻ ഉണ്ടാകും.

2019 ആകുമ്പോഴേക്കും നിലവിലെ ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരമുള്ളവയെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. അതിനും ബജറ്റിലെ വിഹിതം വ്യോമസേനക്ക് ഗുണകരമാകും.

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 126 പോര്‍വിമാനങ്ങളായിരിക്കും ഇന്ത്യ വാങ്ങുക.അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനും സ്വീഡിഷ് കമ്പനിയായ സാബുമാണ് ഇന്ത്യയെ പോര്‍വിമാനങ്ങള്‍ക്കായുള്ള കരാറിനായി സമീപിച്ചിരിക്കുന്നത്.

കരാർ ലഭിക്കുന്നവർ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ പോര്‍വിമാനങ്ങള്‍ നിര്‍മിക്കേണ്ടതായുണ്ട്.ഇതിനായി ലോക്ഹീഡ് മാര്‍ട്ടിന്‍ ടാറ്റയുമായും സാബ് അദാനി ഗ്രൂപ്പുമായും കരാറിലെത്തിക്കഴിഞ്ഞു.

ഏതുകാലാവസ്ഥയിലും സേനാംഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ലഡാക്ക് മേഖലയിൽ റോഹ്താംഗ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നുണ്ട്.14 കിലോമീറ്ററിലേറെയുള്ള സോസില പാസ് ടണലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാനാണ് തീരുമാനമെന്ന് അരുൺ ജയ്റ്റ്ലി അറിയിച്ചു.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies