ഇടുക്കി: കൊട്ടക്കാമ്പൂരിലെ പട്ടയം റദ്ദാക്കിയതിനെതിരെ ജോയ്സ് ജോര്‍ജ്ജ് എം.പി. നല്കിയ അപ്പീലില്‍ ഇടുക്കി ജില്ലാകളക്ടര്‍ ഇന്ന് വാദം കേള്‍ക്കും. ഹാജരാകാന്‍ ആവശ്യപ്പെട്ട് ജോയ്സ് ജോര്‍ജടക്കം ഏഴുപേര്‍ക്ക് കളക്ടര്‍ നോട്ടീസയച്ചിരുന്നു.
നവംബര്‍ ആദ്യമാണ് ജോയ്സ് ജോര്‍ജ്ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ കൊട്ടക്കാമ്പൂര്‍ വില്ലേജിലുണ്ടായിരുന്ന 20 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്ന പരാതിയുമായി ജോയ്സ് ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ എട്ടിനാണ് ജോയ്സ് ജോര്ജടക്കമുള്ളവര് സംഭവത്തിനെതിരെ അപ്പീല്‍ നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ജോയ്സ് ജോര്‍ജ്ജ് നേരിട്ട് ഹാജരാകാനിടയില്ല. രേഖകളുമായി അഭിഭാഷകനായിരിക്കും കളക്ടറെ കാണുന്നത്.