Defence

ആണവ ബാലിസ്റ്റിക് മിസൈൽ അഗ്നി-1 പരീക്ഷണം വിജയകരം

ബാലസോർ : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആണവ ബാലിസ്റ്റിക് മിസൈൽ അഗ്നി- 1 ന്റെ പരീക്ഷണം വിജയകരം.

700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി മിസൈൽ ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിലെ ഇന്റ്ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്.

ഭൂതല-ഭൂതല മിസൈലായ അഗ്നിയുടെ പരീക്ഷണം റഡാറുകളും, ഇലക്ട്രോ-ഒപ്റ്റിക്ക് ഉപകരണങ്ങളും ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നു.ഇന്ത്യൻ കരസേനയുടെ സ്ട്രാറ്റജിക്ക് ഫോഴ്സസ് കമാൻഡിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്.

രാവിലെ എട്ടരയോടെയാണ് പരീക്ഷണം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നിലവിൽ സേന ഉപയോഗിക്കുന്ന മിസൈലിന് 12 ടൺ ഭാരവും,15 മീറ്റർ നീളവും ഉണ്ട്.ഒരു ടണ്ണിലേറെ ഭാരമുള്ള പോർമുനകൾ വഹിക്കാനും ശേഷിയുണ്ട്.

ഡി ആർ ഡി എൽ,ആർ സി ഐ എന്നിവ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയുമായി സഹകരിച്ചാണ് മിസൈൽ വികസിപ്പിച്ചത്

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close