രജൗരി : ടി-ട്വന്റി ക്രിക്കറ്റ് ടൂർണ്ണമെന്റുമായി ഇന്ത്യൻ സേന.കശ്മീരിലെ രജൗരി ജില്ലാ പൊലീസ് ലൈൻസ് മൈതാനിയിലാണ് ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയത്.സേനയിലെ റോമിയോ ഫോഴ്സ് വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്.
കായിക മത്സരങ്ങളുടെ പ്രാധാന്യം ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സേനയുടെ പുതിയ നീക്കം.
ജില്ലാ ഭരണകൂടം,രജൗരിയിലെ പൊലീസ് വിഭാഗം,സേന മേധാവികൾ എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണ്ണമെന്റെ സംഘടിപ്പിച്ചത്.
പൂഞ്ച് റോയൽസാണ് ടൂർണ്ണമെന്റിൽ കിംഗ്സ് XI രജൗരി ടീമിനെ പരാജയപ്പെടുത്തി വിജയികളായത്.
മാൻ ഓഫ് സീരീസ് നേടിയവർക്ക് 10,000 രൂപയും,മാൻ ഓഫ് മാച്ച് നേടിയവർക്ക് 5000 രൂപയുമാണ് സമ്മാനമായി നൽകുന്നത്.
പത്ത് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.