ഇടുക്കി: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ റിപ്പോർട്ട്. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് രൂക്ഷമായ ഭാഷയിലുള്ള വിമർശനം.
താനാണ് സർക്കാർ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവം. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് രംഗത്തെത്തിയത്.
ഇടുക്കി ജില്ലയിൽ സിപിഎം-സിപിഐ ബന്ധം വഷളായി. വൈദ്യുതി മന്ത്രി എംഎം മണിയും ഒരു വിഭാഗം നേതാക്കളും നാടുനീളെ യോഗങ്ങൾ വിളിച്ച് സിപിഐയെയും സെക്രട്ടറിയെയും പുലഭ്യം പറയുകയാണ്.
സിപിഎമ്മിൽ നിന്ന് സിപിഐയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തടയുന്നതിനും സിപിഎമ്മിലെ പ്രശ്നങ്ങൾ ഒതുക്കി വെക്കുന്നതിനുമാണ് എംഎം മണി അടക്കമുള്ളവർ സിപിഐക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.