കാവിയണിയുമോ ത്രിപുര ?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

കാവിയണിയുമോ ത്രിപുര ?

സവ്യസാചി & ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2018, 01:54 pm IST
FacebookTwitterWhatsAppTelegram

സിംഹ ഭൂമിയിൽ ആര്? എന്ന ഞങ്ങളുടെ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേഖന പരമ്പരക്ക് ശേഷം, ത്രിപുരയിലെ വിശേഷങ്ങളുമായി ഞങ്ങളെത്തുന്നു. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളും സന്ദർശിച്ച് തയ്യാറാക്കിയ ഈ ലേഖനം നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇതുവരെ നൽകിയ പിന്തുണയും, സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻപെങ്ങുമില്ലാത്ത വിധം വൻ ദേശീയ ശ്രദ്ധയാക്കാകർഷിച്ചിരിക്കുന്നത്. ഇതിനുള്ള സുപ്രധാന കാരണം ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്‌ട്രീയ ഭൂമികയിൽ ബിജെപിയും ഇടതുപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയാണെന്നുള്ളതാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 1.57% വോട്ടു മാത്രം നേടി 59 സീറ്റിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ട ബിജെപി എന്ന പാർട്ടി 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും 6% വോട്ടു പോലും നേടാനാകാതെ നിലംപരിശായതിനു ശേഷം, സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്.

അതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം പിടിച്ചെടുക്കാൻ ബിജെപിക്കായി. കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നവരെ തങ്ങളുടെ പാളയത്തിലെത്തിച്ച് ബിജെപി നേതൃത്വം 2018ലെ തിരഞ്ഞെടുപ്പിൽ തങ്ങളൊരു സുപ്രധാന ശക്തിയാകാൻ പോകുകയാണെന്നറിയിച്ചു.

2014 നു ശേഷം വടക്കു കിഴക്കൻ മേഖലയിലെ മേഘാലയ, മിസോറം, ത്രിപുര ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ NEDA (NDA യുടെ North East മുഖം) യുടെ നേതൃത്വത്തിൽ ഭരണം പിടിച്ചെടുത്ത ബിജെപി ഇത്തവണ അരയും തലയും മുറുക്കി ത്രിപുരയും, മേഘാലയയും പിടിച്ചെടുക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ്.

ഇതിൽ തന്നെ ത്രിപുരക്കാണ് ബിജെപി ഏറ്റവും പ്രാധാന്യം നൽകുന്നത്. ത്രിപുര ഇന്നുവരെ സിപിഎം എന്ന കേഡർ പാർട്ടിയെ മാത്രമേ കണ്ടിട്ടുള്ളുവെങ്കിൽ ഇത്തവണ അവർ മറ്റൊരു കേഡർ പാർട്ടിയുടെ അതിവേഗത്തിലുള്ള വളർച്ചക്കും സാക്ഷിയായി. കോൺഗ്രസ്, തൃണമൂൽ, lNFT, lNPT, NCT എന്നീ പാർട്ടികൾ വിട്ടുവന്നവരേയും, ഇടതുപക്ഷത്തെ റിബൽ ശബ്ദങ്ങളെയും തങ്ങളോടൊപ്പം ചേർത്ത് BJP-RSS കൂട്ടുകെട്ട് ഭരണവിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുന്നതിൽ വലിയൊരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.

ഇരു പക്ഷത്തിന്റെയും ശക്തിയും ദൗർബല്യങ്ങളും

സിപിഎമ്മിന്റെ ശക്തി

  • മണിക് സർക്കാർ എന്ന കറകളഞ്ഞ മുഖ്യമന്ത്രി നയിക്കുന്ന പാർട്ടി.
  • പതിറ്റാണ്ടുകളായി സിപിഎം വളർത്തിയെടുത്ത് പരിപോഷിപ്പിച്ച സംഘടനാ സംവിധാനം, തങ്ങളുടെ ഓരോ വോട്ടും പോൾ ചെയ്തെന്ന് ഉറപ്പു വരുത്താനാകും വിധം ശക്തമാണത്.
  • വൻ അഴിമതി ആരോപണങ്ങളില്ലാത്തത് ഇടതുപക്ഷത്തെ ഒരു പരിധി വരെ സഹായിക്കുന്നുണ്ടെന്ന വസ്തുത

ഇടതിന്റെ ദൗർബല്യം

  • ഭരണവിരുദ്ധ വികാരം – 25 വർഷത്തോളമായുള്ള മണിക് സർക്കാർ ഭരണത്തിനെതിരെ നല്ലൊരു ശതമാനം ജനങ്ങൾക്കിടയിലുള്ള അതൃപ്തിയും, നിരാശയും, രോഷവും.
  • തങ്ങളുടെ തന്നെ ശൈലിയിൽ ബിജെപി വളർത്തിയെടുത്ത കേഡർ സംവിധാനം, ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചരണം, ഐഎൻഎഫ് ടി യുമായുള്ള സഖ്യം. സിപിഎം എന്നാൽ കൊലപാതക രാഷ്‌ട്രീയത്തിന്റെ വക്താക്കളെന്ന രീതിയിലുള്ള പ്രചരണം, ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
  • മോദി – യോഗി റാലികളിലെ വൻ ജനപങ്കാളിത്തം വോട്ടായി മാറിയേക്കാമെന്ന് വിശ്വസിക്കുന്ന താഴെത്തട്ടിലുള്ള ഇടതു പ്രവർത്തകർ

ബിജെപിയുടെ ശക്തി

  • ഒന്നുമില്ലായ്മയിൽ നിന്ന് ഭരണം പിടിച്ചെടുക്കുവാൻ കഴിയും വിധത്തിൽ പാർട്ടിയെ വളർത്തിയെടുത്ത ആർഎസ്എസ്, അമിത്ഷാ, രാംമാധവ്, ദിയോധർ, ഹിമന്ത, ബിപ്ലവ് കുമാർ സഖ്യത്തിന്റെ രണനീതി. ഭരണ വിരുദ്ധ വികാരമുണ്ടെന്ന രീതിയിൽ ന്യൂസ് X ചാനലും ജൻ കീ ബാതും ചേർന്ന് നടത്തിയ അഭിപ്രായ സർവ്വെയിൽ ബിജെപി സഖ്യം വിജയം നേടുമെന്ന് പുറത്തു വന്നതും ഇവരുടെ രണനീതിക്ക് ശക്തി പകരുന്ന ഘടകമായി.
  • മോദി – യോഗി ഫാക്ടറിലൂടെ നേടിയെടുത്ത ജനപ്രീതി. ഇത് വോട്ടായി മാറിയാൽ അത്ഭുതങ്ങൾ നടന്നേക്കാം. എന്തൊക്കെ പറഞ്ഞാലും 2013 ലും 2014 ലും ഒരു സീറ്റു പോലും നേടാത്ത ഈ പാർട്ടി ഇത്തവണ ഏറ്റവും ചുരുങ്ങിയത് പ്രതിപക്ഷ സ്ഥാനത്തെങ്കിലും ഇരിക്കുമെന്നുള്ള കാര്യം മണിക് സർക്കാർ പോലും സമ്മതിച്ചു തരും.
  • ഐഎൻഎഫ് ടി യുമായുള്ള സഖ്യവും, മികവുറ്റ കേഡർ സംവിധാനവും, തൃപുരവാസികൾക്കിടയിൽ ചർച്ചാ വിഷയമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ( പ്രത്യേകിച്ചും ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലി, ഏഴാം കേന്ദ്ര ശമ്പള സെകെയിലിനു തുല്യമായ ശമ്പളം എന്നിവ)

ബിജെപി സഖ്യത്തിന്റെ ദൗർബ്ബല്യങ്ങൾ

  • ചതുഷ്ക്കോണ മത്സരം (മറ്റ് ചെറു പാർട്ടികളും, സ്വതന്ത്രരും വേറെയും) നടക്കുന്നതിനാൽ ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യത കൂടുതൽ.
  • ഐഎൻഎഫ് ടി ദേബ് വർമ്മ വിഭാഗവുമായുള്ള സഖ്യം ഉദ്ദേശിച്ച ഫലം കാണുമോയെന്ന ശങ്ക.

എന്തായാലും മാർച്ച് 3 വരെ നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഫിബ്രവരി 18 ന് നടക്കാൻ പോകുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പെന്നതിൽ തർക്കമേതുമില്ല.

 

Share3TweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies