ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 28 റണ്‍സിന്റെ വിജയം.
ആദ്യം ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളു.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ കിടിലന്‍ ബാറ്റിങ്ങിന്റെ ബലത്തിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ഇന്ത്യ നേടിയത്.
പത്ത് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 39 പന്തില്‍ നിന്ന് 72 റണ്‍സാണ് ധവാന്‍ നേടിയത്.
രോഹിത് ശര്‍മ 21 ഉം വിരാട് കോലി 26 ഉം മനീഷ് പാണ്ഡെ പുറത്താകാതെ 29ഉം റൺസെടുത്തു.
70 റൺസെടുത്ത ഹെൻറിക്സ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ബർദിയാൻ 39 റൺസ് നേടി.
ദക്ഷിണാഫ്രിക്കൻ നിരയിൽ ജൂനിയർ ഡാല, ടി. ഷംസി എന്നിവർ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഡാല രണ്ടും മോറിസും ഷാംസിയും ഫെലുക്വായോയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
ഭുവനേശ്വറിന്റെ പന്തുകളിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാൻമാർക്ക് ആകെ നേടാനായത് രണ്ടു ബൗണ്ടറികൾ മാത്രമാണ് .
20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കേയാണ് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ബൗളിങ് നിരയില്‍ കരുത്ത് കാട്ടി.















