ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 03:56 pm IST
Facebook
Twitter
WhatsAppTelegram

ബെര്‍ലിന്‍: ഇന്ത്യന്‍ അത്ലറ്റിക്സില്‍ സ്പ്രിന്റ് ഇനത്തിലെ പുതിയ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന അനിമേഷ് കുജൂര്‍ വീണ്ടും ചരിത്രം കുറിച്ചു. ജര്‍മനിയിലെ വെറ്റ്‌സ്ലാറില്‍ നടന്ന ‘പ്യൂമ ഫാസ്റ്റ് ആംസ് ഫാസ്റ്റ് ലെഗ്സ് 2026’ മീറ്റിലെ പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 10.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടിയ താരം, ഒരു ഇന്ത്യന്‍ സ്പ്രിന്റര്‍ വിദേശ മണ്ണില്‍ കുറിക്കുന്ന ഏറ്റവും വേഗമേറിയ 100 മീറ്റര്‍ സമയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

അനിമേഷിന്റെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമാണിത്. ഇതോടെ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച 100 മീറ്റര്‍ സമയം എന്ന നേട്ടവും ഒഡിഷ സ്വദേശിയായ താരം സ്വന്തമാക്കി. നിലവിലെ ദേശീയ റെക്കോര്‍ഡുകാരനായ ഗുരീന്ദര്‍വീര്‍ സിങ്ങിന്റെ 10.09 സെക്കന്‍ഡ് മാത്രമാണ് ഇനി അനിമേഷിന് മുന്നിലുള്ളത്.

ഫൈനലിന് മുമ്പ് നടന്ന ഹീറ്റ്‌സില്‍ തന്നെ 10.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനക്കാരനായ അനിമേഷ് മികച്ച ഫോമിന്റെ സൂചന നല്‍കിയിരുന്നു. ഫൈനലില്‍ അതിലും വേഗം ഓടി സ്വന്തം റെക്കോര്‍ഡ് വീണ്ടും മെച്ചപ്പെടുത്തിയ താരം, മുമ്പ് കുറിച്ചിരുന്ന 10.15 സെക്കന്‍ഡ് എന്ന വ്യക്തിഗത മികച്ച സമയം ഒരു നൂറിലൊന്ന് സെക്കന്‍ഡ് കൂടി കുറച്ചാണ് പുതിയ ചരിത്രമെഴുതിയത്.

200 മീറ്റര്‍ ദേശീയ റെക്കോര്‍ഡുകാരനായ അനിമേഷ്, ഇപ്പോള്‍ 100 മീറ്ററിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്പ്രിന്റര്‍മാരില്‍ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ചരിത്രത്തിലെ മികച്ച അഞ്ച് 100 മീറ്റര്‍ സമയങ്ങളില്‍ മൂന്നെണ്ണവും ഇപ്പോള്‍ അനിമേഷിന്റെ പേരിലാണ് എന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരതയുടെ തെളിവ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച 100 മീറ്റര്‍ സമയങ്ങള്‍:

ഗുരീന്ദര്‍വീര്‍ സിങ് 10.09 സെക്കന്‍ഡ്
അനിമേഷ് കുജൂര്‍ 10.14 സെക്കന്‍ഡ്
അനിമേഷ് കുജൂര്‍ 10.15 സെക്കന്‍ഡ്
ഗുരീന്ദര്‍വീര്‍ സിങ് 10.17 സെക്കന്‍ഡ്
അനിമേഷ് കുജൂര്‍ 10.18 സെക്കന്‍ഡ്

നേരത്തെ ജൂണില്‍ നടന്ന ദേശീയ അന്തര്‍സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 20.74 സെക്കന്‍ഡില്‍ 200 മീറ്റര്‍ പൂര്‍ത്തിയാക്കി അന്താരാഷ്‌ട്ര മത്സരത്തിനുള്ള യോഗ്യത നേടിയതും അനിമേഷായിരുന്നു. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിശ്ചയിച്ചിരുന്ന 20.88 സെക്കന്‍ഡ് യോഗ്യതാ സമയത്തേക്കാള്‍ മികച്ച പ്രകടനമാണ് അന്ന് താരം പുറത്തെടുത്തത്.

2025ല്‍ 20.32 സെക്കന്‍ഡില്‍ 200 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ശ്രദ്ധ നേടിയ അനിമേഷ്, ഇപ്പോള്‍ 100 മീറ്ററിലും അതിവേഗ മുന്നേറ്റം തുടരുകയാണ്. ദേശീയ റെക്കോര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇനി ഇന്ത്യന്‍ സ്പ്രിന്ററുടെ കണ്ണ്. നിലവിലെ ഫോം തുടരാനായാല്‍ വരാനിരിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ പ്രധാന പേരായി അനിമേഷ് മാറുമെന്ന വിലയിരുത്തലാണ് കായികലോകം നടത്തുന്നത്.

Tags: Sprinter Animesh KujurBecomes First IndianTo Achieve This Historic Feat
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies