കൊച്ചി: സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷന് റിപ്പോർട്ടും, തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ ഹർജിയിൽ സർക്കാർ ഇന്ന് സത്യവാങ്മൂലം നൽകും.
കമ്മീഷന്റെ നടപടിക്രമങ്ങളിൽ ഇരുവരും പൂർണ്ണ പങ്കാളികളായിരുന്നുവെന്നും, ഹർജികൾ അനുവദിക്കാമെന്നുമാണ് സർക്കാരിന്റെ നിലപാട്.