കണ്ണൂർ: കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമെന്ന് പൊലീസ്. സംഘത്തിലെ നാല് പേർ ശുഹൈബിനെ ആക്രമിച്ചു. മറ്റ് മൂന്ന് പ്രതികൾ ഡിവൈഎഫ്ഐ നേതാക്കളാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമായിട്ടുണ്ട്.
പ്രതികളിൽ നിന്ന് നിർണാക വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. കൃത്യം നടത്തിയത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്നും, നേരത്തെയുണ്ടായ സംഘർഷങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു.
അതേസമയം പുതിയ അന്വേഷണസംഘത്തെ രൂപീകരിച്ചു. മഹിപാൽ യാദവിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം.