കണ്ണ് നിറയാതെ, കൈകൾ വിറയ്ക്കാതെ ഭർത്താവിന് അവസാന സല്യൂട്ട് നൽകുമ്പോൾ മേജർ കുമുദ് ദോഗ്ര അഞ്ചു ദിവസം പ്രായമായ മകളെ ഒന്നു കൂടി നെഞ്ചോട് ചേർത്തു പിടിച്ചു.
വ്യോമസേന ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ കൈക്കുഞ്ഞുമായി പൂര്‍ണസൈനിക വേഷത്തിലെത്തിയ ഭാര്യയുടെ ചിത്രം ഇന്ത്യൻ സേനക്ക് തന്നെ അഭിമാനമായി.
വിങ് കമാന്‍ഡര്‍ ഡി. വാട്സ് അസമിലെ സുമോയിമാരി ഗ്രാമത്തില്‍ ഫെബ്രുവരി 15ന് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നാണ് മരിച്ചത്. സ്വന്തം കുഞ്ഞിന്റെ മുഖംപോലും കാണാനാകാതെയാണ് വാട്സ് മരണപ്പെട്ടത്.
തുടർന്നാണ് അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും മാറോടണച്ച് കൗമുദ് ദോഗ്ര ഭര്‍ത്താവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.