ശ്രീനഗർ : ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യൂ. പോലീസ് കോണ്‍സ്റ്റബിൾ കുൽദാർ സിംഗാണ് ഭീകരരുടെ ആക്രമണത്തിൽ മരണപ്പെട്ടത്.
ബഡ്ഗാമിലെ പോലീസ് പോസ്റ്റിനു നേരെ ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. . ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുൽദാർ ആശുപത്രിയിൽ വച്ചാണ് വീരമൃത്യൂ വരിച്ചത്
ആക്രമണത്തിനുശേഷം ഭീകരർ കുൽദാർ സിംഗിന്റെ ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നും ഇവർക്കായുള്ള തെരച്ചിൽ പുരോഗമിച്ചുവരികയാണെന്നും ഡിജിപി എസ് പി വെയ്ദ് അറിയിച്ചു.