ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തു പകരാൻ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുന്നു. ആദ്യമായിട്ടാണ് അപ്പാച്ചെ എച്ച്-64ഇ വിഭാഗത്തിലുള്ള പോർ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യം വാങ്ങുന്നത്.
4,168 കോടി രൂപയുടെ കരാറിൽ പ്രാഥമിക ഘട്ടത്തിൽ ആറു ഹെലികോപ്റ്ററുകൾ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.ആകെ 22 ഹെലികോപ്റ്ററുകളാണ് സേനക്കായി വാങ്ങുക.
മിനിറ്റിൽ 128 മിസൈലുകൾ ശത്രുക്കൾക്കുനേരെ പ്രയോഗിക്കാൻ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാൻ പ്രത്യേക സംവിധാനങ്ങളുമുള്ള ഹെലികോപ്റ്ററെന്നതാണ് ഇതിന്റെ സവിശേഷത
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ കൗണ്‍സിലാണ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്