കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.കൊലപാതകങ്ങൾ അവസാനിപ്പിക്കണം. കേരളാ പൊലീസിന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും ഹൈക്കോടതിപറഞ്ഞു.
കണ്ണൂര്‍ കൊലപാതകങ്ങളിലെ ഗൂഢാലോചനകള്‍ പുറത്തുവന്ന ചരിത്രമുണ്ടോ എന്നും ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.