Defence

പിറന്ന നാടിനായി എന്തു ചെയ്യാം ? അപർണ കണ്ടെത്തി ഉത്തരം ; ഇന്ത്യൻ ആർമി

പിറന്ന നാടിനായി തനിക്കെന്ത് ചെയ്യാനാകും ? രക്തത്തിൽ രാജ്യസ്നേഹം തിളച്ചു തുടങ്ങിയപ്പോൾ 23 കാരിയായ അപർണ റായ് തന്നോട് തന്നെ ഈ ചോദ്യമുന്നയിച്ചു.ഒടുവിൽ അതിനുള്ള ഉത്തരം കണ്ടെത്തിയത് ഇന്ത്യൻ ആർമിയിലായിരുന്നു.

ചെന്നൈയിലെ അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയിൽ വൻ തുക ശമ്പളം ലഭിക്കുന്ന എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് അപർണ ഇന്ത്യൻ സേനയിലെ ജോലിക്കായി പരിശീലനം ആരംഭിച്ചത്.

ഈ മാസം 10 ന് ചെന്നൈയിലെ ട്രയിനിംഗ് അക്കാദമിയിൽ നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിലാണ് അപർണ ലഫ്റ്റന്റ്  പദവി ഏറ്റെടുക്കുന്നത്.

വാരണാസി സ്വദേശിയായ അപർണയുടെ പിതാവ് അശോക് റായ്,മാതാവ് ചിന്താമണിയും പൂർണ്ണ പിന്തുണയുമായി അപർണക്കൊപ്പമുണ്ട്

2K Shares

Please scroll down for comments

Close
Close