പിറന്ന നാടിനായി തനിക്കെന്ത് ചെയ്യാനാകും ? രക്തത്തിൽ രാജ്യസ്നേഹം തിളച്ചു തുടങ്ങിയപ്പോൾ 23 കാരിയായ അപർണ റായ് തന്നോട് തന്നെ ഈ ചോദ്യമുന്നയിച്ചു.ഒടുവിൽ അതിനുള്ള ഉത്തരം കണ്ടെത്തിയത് ഇന്ത്യൻ ആർമിയിലായിരുന്നു.
ചെന്നൈയിലെ അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയിൽ വൻ തുക ശമ്പളം ലഭിക്കുന്ന എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് അപർണ ഇന്ത്യൻ സേനയിലെ ജോലിക്കായി പരിശീലനം ആരംഭിച്ചത്.
ഈ മാസം 10 ന് ചെന്നൈയിലെ ട്രയിനിംഗ് അക്കാദമിയിൽ നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിലാണ് അപർണ ലഫ്റ്റന്റ് പദവി ഏറ്റെടുക്കുന്നത്.
വാരണാസി സ്വദേശിയായ അപർണയുടെ പിതാവ് അശോക് റായ്,മാതാവ് ചിന്താമണിയും പൂർണ്ണ പിന്തുണയുമായി അപർണക്കൊപ്പമുണ്ട്















