പാലക്കാട്: അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പതിനാറ് പ്രതികളുടെ ജ്യാമാപേക്ഷയാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി തള്ളിയത്. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതി ജ്യാമാപേക്ഷ തള്ളിയത്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന മജിസ്ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.