കുവൈറ്റ് സിറ്റി : മന്ത്രി പദവിയുടെ തിരക്കുകൾക്കിടയിലും ഒരു ഡോക്ടറുടെ കടമ മറക്കാതെ കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ്.
ഇത് രണ്ടാം തവണയാണ് ശസ്ത്രക്രിയ വിദഗ്ദനായി ഷെയ്ഖ് ബാസിൽ ആശുപത്രിയിലെത്തുന്നത്.
സബാഹ് ആശുപത്രി സമുച്ചയത്തിലെ സെയ്ൻ ആശുപത്രിയിൽ പതിനാലുകാരിക്കു കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്താനാണ് മന്ത്രി എത്തിയത്.
ശ്രവണശേഷി വീണ്ടെടുക്കുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റിനു കുവൈത്തിൽ തുടക്കമിട്ടതു തന്നെ ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹാണ്.
ജനുവരിയിൽ ആറുവയസ്സുകാരിയുടെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും മന്ത്രി നേരിട്ടു നടത്തിയിരുന്നു.