അബുദാബി: രജിസ്ട്രേഷന് കാലാവധി കഴിഞ്ഞ വാഹനങ്ങളെ തിരഞ്ഞ് പിടിച്ച് പിഴ ചുമത്തുന്ന സ്മാര്‍ട്ട് റഡാറുകളുമായി അബുദാബി പോലീസ്. രജിസ്ട്രേഷന് പുതുക്കാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് മറ്റുള്ളവരുടെ സുരക്ഷകൂടി അപകടത്തിലാക്കുന്ന സാഹചര്യത്തിലാണ് അബുദാബി പോലീസ് പുതിയ സംവിധാനവുമായി രംഗത്ത് വരുന്നത് .
ഈ മാസം15 മുതല്‍ നൂതന സ്മാര്‍ട്ട് റഡാറുകള്‍ പ്രവര്‍ത്തിക്കും. അബുദാബി എമിറേറ്റിലെ എല്ലാ റോഡുകളിലും പൊലീസിന്റെ ക്യാമറാ സംവിധാനം ഇനി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കാലാവധി പിന്നിട്ടതാണോ എന്നത് കൂടി പരിശോധിക്കും. രജിസ്ട്രേഷന് പുതുക്കാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ അഞ്ഞൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ഒരാഴ്ച്ച വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ സെഹി പറഞ്ഞു. പോലീസ് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരങ്ങള്‍ അറിയിച്ചത്.