ജനം ടിവി സംഘടിപ്പിക്കുന്ന മെഗാ ഷോ ആഘോഷരാവ് തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 7 വൈകുന്നേരം 5 30 ന് തുടക്കം കുറിക്കും. ചടങ്ങിൽ പത്മാ പുരസ്ക്കാര ജേതാക്കളായ പി പരമേശ്വരൻ, ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ, ലക്ഷ്മിക്കുട്ടിഅമ്മ, ഡോക്ടർ എം. ആർ. രാജഗോപാൽ, എന്നിവരെ ആദരിക്കും.
ചടങ്ങിൽ മുഖ്യാതിഥികളായി , രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫസർ പി ജെ കുര്യൻ, ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് , ബിഷപ്പ് ഓഫ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത ഡോക്ടർ കെ പി യോഹന്നാൻ, ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ, അഡ്വ. പി എസ് ശ്രീധരൻ പിള്ള എന്നിവർ പങ്കെടുക്കും.
തുടർന്ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത നിശ, നീരവ് ബവ്ലേച, സിനിമാതാരങ്ങളായ കൃഷ്ണപ്രഭ, വിഷ്ണുപ്രിയ എന്നിവർ നയിക്കുന്ന നൃത്ത വിരുന്ന്, പ്രശാന്ത് കാഞ്ഞിരമറ്റവും സംഘവും നയിക്കുന്ന കോമഡി ഷോ എന്നിവയും അരങ്ങേറും.