കൊച്ചി: ശ്രീജിത്തിന്റെ കസ്ററഡിമരണം സംബന്ധിച്ച് പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്കി. എറണാകുളം റൂറല്‍ എസ്പിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
അതേ സമയം അറസ്ററിലായ വരാപ്പുഴ മുന്‍ എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം ആരംഭിച്ചു. ശ്രീജിത്തിനെ ദീപക്ക് മര്ദ്ദിച്ചിട്ടില്ലന്നാണ് ദീപക്ക് കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ലോക്കപ്പില്‍ ശ്രീജിത്തിന് മര്‍ദ്ദനം നേരിട്ടതായി കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.