അങ്കത്തട്ടില്‍ ഇന്ന് ഏറ്റുമുട്ടാന്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അങ്കത്തട്ടില്‍ ഇന്ന് ഏറ്റുമുട്ടാന്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2018, 10:31 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. തുടക്കത്തിലെ തോല്‍വികള്‍ക്കുശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുള്ള മുംബൈ ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുംബൈയില്‍ രാത്രി എട്ടിനാണ് മത്സരം.

ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നും മത്സരങ്ങള്‍ തോറ്റ് പിന്നിലായ മുംബൈക്ക് ഇനിയുള്ള കളികള്‍ ജയിച്ചേ തീരൂ എന്ന അവസ്ഥയാണുള്ളത്. അതിന് ബാറ്റിംഗിലും ബൗളിംഗിലും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. രോഹിത് ശര്‍മ്മ ഫോമിലേക്ക് ഉയരാത്തതാണ് പ്രധാന പ്രശ്‌നം, മികച്ച തുടക്കം ലഭിച്ചിട്ടും അവസാന അഞ്ച് ഓവറില്‍ സ്‌കോറിംഗിന് വേഗത കൂട്ടാന്‍ സാധിക്കാത്തത് അതിലേറെ വലിയ പ്രശ്‌നം. തുടക്കത്തിലെ മിടുക്ക് അവസാന ഓവറുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത ദൗര്‍ബല്യം ബൗളര്‍മാരേയും അലട്ടുന്നുണ്ട്. അവസാന ഓവറുകള്‍ കളിക്കുന്നതിലെ പിഴവ് പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ല മുംബൈ ഇന്ത്യന്‍സിന് എന്ന് ചുരുക്കം.

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നു മാത്രമാണ് മുംബൈക്ക് ജയിക്കാനായത്. എങ്കിലും ചാമ്പ്യന്‍മാരായ 2015ല്‍ ആദ്യ അഞ്ചില്‍ ഒന്നില്‍ മാത്രമാണ് മുംബൈ ജയിച്ചിരുന്നത്. അതിനുശേഷമുള്ള അവിശ്വസനീയ കുതിപ്പിലൂടെ കപ്പുയര്‍ത്തുകയായിരുന്നു. അത് ഇക്കുറിയും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മറുവശത്ത് അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച് നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാറ്റിംഗിലെ ആഴമില്ലായ്മയാണ് അവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. പ്രധാന താരം ശിഖര്‍ ധവാന് ഏറ്റ പരിക്ക് അതുകൊണ്ടുതന്നെ ടീമിന് തലവേദനയാണ്. ഇതിനുപുറമേയാണ് കഴിഞ്ഞ കളിയില്‍ യൂസുഫ് പഠാനും പരിക്കേറ്റത്. ഇന്നത്തെ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ കളിക്കുന്നില്ല എന്നതും അവര്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചേക്കും. അതേസമയം, ഇരുടീമും ഒടുവില്‍ ഏറ്റുമുട്ടിയ അഞ്ച് കളികളില്‍ നാലിലും ജയം നേടിയതിന്റെ ആത്മവിശ്വാസം സണ്‍റൈസേഴ്‌സിനുണ്ട്.

ShareTweetSendShare

More News from this section

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies