കാലാവധി വർദ്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം.
ഒഡിഷ തീരത്തു നിന്നായിരുന്നു ഈ മിസൈലിന്റെ വിക്ഷേപണം.
ബ്രഹ്മോസ് സംഘവും ഡിആർഡിഒ ഗവേഷകരും ചേർന്നു തയാറാക്കിയ മിസൈലിന്റെ കാലാവധി വർധിപ്പിക്കുന്നതിനുള്ള സാങ്കേതികതയാണു ഇത്തവണ പരീക്ഷിച്ചത്. നിലവിലുള്ളതിനേക്കാൾ കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.
ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികത ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്നത്. ഗവേഷണത്തിൽ പങ്കെടുത്തവരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ അഭിനന്ദിച്ചു.