ന്യൂഡൽഹി ; ലെഫ്റ്റനൻറ് ജനറൽ ദേവരാജ് അൻപുവിനെ പുതിയ കരസേന ഉപമേധാവിയായി നിയമിച്ചു.
നിലവിൽ വടക്കൻ മേഖലയിലെ കമാൻഡർ ഇൻ ചാഫ് ആയിരുന്നു ലെഫ്റ്റനൻറ് ജനറൽ ദേവരാജ് അൻപു. നിലവിലെ കരസേന ഉപമേധാവിയായ ലഫ്റ്റനൻൻറ് ജനറൽ ശരത് ചന്ദ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
വടക്കൻ മേഖലയിലെ കമാഡർ ഇൻ ചീഫായി ലഫ്റ്റനൻറ് ജനറൽ റെൻബീർ സിംഗിനെയും നിയമിച്ചു. സർജിക്കൽ സ്ട്രൈക്ക് നടന്ന സമയത്തെ ലഫ്റ്റനൻഡ് ജനറൽ ഓഫ് മിലട്ടറി ഓഫീസറായിരുന്നു റെൻബീർ സിംഗ്