അഭിമാന നിമിഷം : ചൈന മുഴുവൻ ഇന്ത്യയുടെ പരിധിയിൽ : അഗ്നി 5 പരീക്ഷണം വീണ്ടും വിജയം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാന നിമിഷം : ചൈന മുഴുവൻ ഇന്ത്യയുടെ പരിധിയിൽ : അഗ്നി 5 പരീക്ഷണം വീണ്ടും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2018, 11:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാരതത്തിന്റെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തോടു ചേർന്നുളള കലാം ദ്വീപിൽ നിന്നാണ് ഡി.ആർ.ഡി.ഒ അഗ്നിയുടെ ആറാമത് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ന് 9:48 നായിരുന്നു പരീക്ഷണം

ഭാരതത്തിന്റെ പ്രതിരോധവ്യൂഹത്തിൽ കരുത്തുറ്റ മുതൽക്കൂട്ടാകും അണുവായുധ വാഹകശേഷിയുളള അഗ്നി-5 എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഏതാനും പരീക്ഷണനിരീക്ഷണങ്ങൾ കൂടി കഴിഞ്ഞാൽ അഗ്നി-5 ഭാരതസൈന്യത്തിന്റെ ഭാഗമാകും.

17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്‌ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്. ഗതിനിർണ്ണയം, യുദ്ധമുന, എഞ്ചിൻ എന്നീ വിഭാഗങ്ങളിൽ പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുളളത്.

ഭാരതം മിസൈൽ സാങ്കേതികവിദ്യാനിയന്ത്രണ ഗ്രൂപ്പിൽ അംഗത്വം നേടിയതിനു ശേഷമുളള മൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. 1000 കിലോയിലധികം ഭാരമുളള അണുവായുധവും വഹിച്ച് 5,000 കിലോമീറ്ററുകൾക്കപ്പുറമെത്താൻ പര്യാപ്തമായതാണ് അഗ്നി-5 മിസൈലുകൾ. ഇത് പാകിസ്ഥാനും, ചൈനയുമടക്കം ഏഷ്യയുടെ ഏതാണ്ട് എല്ലായിടത്തും ലക്ഷ്യം കാണുവാൻ പ്രാപ്തമായതാണ്.

ഏതു കാലാവസ്ഥയിലും ലക്ഷ്യം പിഴയ്‌ക്കാതെ തൊടുക്കുവാൻ പര്യാപ്തമായ സാങ്കേതികവിദ്യയാണ് അഗ്നി-5നുളളത്. ലോഞ്ചിംഗ് പാഡുകളിൽ നിന്നോ, വാഹനങ്ങളിൽ നിന്നോ തൊടുക്കുവാൻ കഴിയുന്ന അഗ്നി-5; 17 മീറ്റർ നീളവും, 50 ടൺ ഭാരവുമുളള അതിവേഗ മിസൈലാണ്.ഫയർ ആൻഡ് ഫർഗോട്ട് സിസ്റ്റം എന്നു വിശേഷിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന അഗ്നി-5, റഡാറുകൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും പെട്ടെന്നു കണ്ടെത്താൻ സാധിക്കുന്നതല്ല.

ഭാരതത്തിന് നിലവിൽ അഗ്നി-1, 2, 3, 4 എന്നിങ്ങനെ 4 തലമുറ അഗ്നി മിസൈലുകളും, ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും സ്വന്തമായുണ്ട്. 700 കിലോമീറ്റർ ആക്രമണപരിധിയുളള അഗ്നി-1, രണ്ടായിരം കിലോമീറ്റർ റേഞ്ചുളള അഗ്നി-2, 2,500 മുതൽ 3,500 കിലോമീറ്ററുകളിലേറെ പ്രഹരശേഷിയുളള അഗ്നി-3, അഗ്നി-4 എന്നിവയാണിപ്പോൾ സൈന്യം ഉപയോഗിച്ചു വരുന്നത്.

സമാധാനത്തിനുളള ആയുധം എന്നാണ് ഭാരതം അഗ്നി-5നെ വിശേഷിപ്പിച്ചിട്ടുളളത്. അഗ്നി-6 ന്റെ നിർമ്മിതിക്കു വേണ്ടിയുളള പ്രാരംഭ പ്രവർത്തനങ്ങളിലാണ് ഡി.ആർ.ഡി.ഒ. അഗ്നി-6ന്റെ ദൂരപരിധി 8,000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെയായിരിക്കുമെന്നാണ് വിവരം.

Share12181TweetSendShare

More News from this section

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies