മെസിയും നെയ്മറും ഗോൾവല കുലുക്കുമ്പോൾ നിറയുന്നത് പട്ടിണിക്കാരായ കുട്ടികളുടെ വയറുകൾ 
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിയും നെയ്മറും ഗോൾവല കുലുക്കുമ്പോൾ നിറയുന്നത് പട്ടിണിക്കാരായ കുട്ടികളുടെ വയറുകൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2018, 06:28 pm IST
Facebook
Twitter
WhatsAppTelegram

റഷ്യയിൽ ലോകകപ്പിന് പന്തുരുളുമ്പോൾ ലയണൽ മെസിയും നെയ്മറും എതിരാളികളുടെ വലയിൽ നിറക്കുന്ന ഓരോ ഗോളും ലാറ്റിനമേരിക്കയിലെയും കരീബിയന്‍ ദ്വീപുകളിലെയും വിശന്നിരിക്കുന്ന ഓരോ കുരുന്നുകളുടെയും വയറു നിറക്കും. പ്രമുഖ ധനകാര്യ കമ്പനിയായ മാസ്റ്റർ കാർഡാണ് ഇത്തരത്തിലൊരു ക്യംപെയ്ന് തുടക്കമിടുന്നത്.

2018 ലെ റഷ്യന്‍ ലോകകപ്പിലെ സൂപ്പർ താരങ്ങളായ മെസിയും നെയ്മറും സ്കോർചെയ്യുന്ന ഓരോ ഗോളിനും 10000 ഭക്ഷണപൊതികളാണ് ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും പാവപ്പട്ട വിദ്യാർത്ഥികൾക്ക് സമ്മാനമായി ലഭിക്കുക. ഐക്യ രാഷ്‌ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുമായി സഹകരിച്ചാണ് മാസ്റ്റർകാർഡ് ഇത്തരമൊരു ക്യാംപെയ്ന് തുടക്കം കുറിക്കുന്നത്.

ക്യാംപെയ്നിൽ പങ്കെടുക്കാന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കുട്ടികളിൽ പുഞ്ചിരി വിരിയിക്കാന്‍ ഇത്തരമൊരു പ്രവർത്തിയിലൂടെ സാധിക്കുമെന്നും ഇതിഹാസ താരം മെസ്സി പറഞ്ഞു.

കുട്ടികളെ സഹായിക്കാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷവാനാണെന്നായിരുന്നു നെയ്മറുടെ പ്രതികരണം. കുട്ടികൾക്ക് ഭക്ഷണവും കൂടുതൽ പ്രതീക്ഷകളും നൽകാന്‍ നാം ബാധ്യസ്ഥരാണെന്നും ഒരുമിച്ചു നിന്നാൽ നമുക്ക് പട്ടിണിക്കെതിരെ പോരാടാന്‍ സാധിക്കുമെന്നും അദ്ധേഹം പ്രതികരിച്ചു.

#JUNTOSSMOS10 എന്ന ഹാഷ് ടാഗിലൂടെയാണ് ക്യാംപെയ്ന് തുടക്കം കുറിച്ചിരിക്കുന്നത്. വെബ് സൈറ്റിലൂടെ പദ്ധതിക്കായി സംഭാവന ചെയ്യാനും അവസരമുണ്ട്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies