അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 03:28 pm IST
FacebookTwitterWhatsAppTelegram

ലൊസാഞ്ചലസ്: 2026 ഫിഫ ലോകകപ്പില്‍ സെമിഫൈനലിലേക്ക് മുന്നേറിയ സ്‌പെയിന്‍ മറ്റൊരു ചരിത്രനേട്ടത്തിനും അരികിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ 2-1ന് കീഴടക്കിയതോടെ, തുടര്‍ച്ചയായ 36 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള സ്‌പെയിന്റെ കുതിപ്പ് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡുകളിലൊന്നിനൊപ്പമെത്തി.

2019 മുതല്‍ 2022 വരെ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന നേടിയ 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിനൊപ്പമാണ് ഇപ്പോള്‍ ലൂയിസ് ഡി ലാ ഫുവെന്റെയുടെ ടീം എത്തിയത്. ഇനി സ്‌പെയിനിന് മുന്നിലുള്ളത് ഇറ്റലിയുടെ 37 മത്സരങ്ങളുടെ ലോക റെക്കോര്‍ഡ് മാത്രമാണ്. ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഇറ്റലിയുടെ ചരിത്ര നേട്ടത്തിനൊപ്പമെത്താനും സ്‌പെയിനിന് സാധിക്കും.

ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടം ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെ സ്‌പെയിന്‍ ലീഡെടുത്തു. എന്നാല്‍ ആദ്യപകുതി അവസാനിക്കും മുമ്പ് ചാള്‍സ് ഡി കെറ്റലാറെയുടെ ഹെഡറിലൂടെ ബെല്‍ജിയം സമനില പിടിച്ചു.

ഈ ഗോള്‍ക്ക് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറിയിരുന്ന സ്‌പെയിന്റെ പ്രതിരോധ മതില്‍ അന്ന് തകര്‍ന്നു. ഗോള്‍കീപ്പര്‍ ഉനായ് സിമോണിന്റെ ക്ലീന്‍ ഷീറ്റ് പരമ്പരയ്‌ക്കും അതോടെ വിരാമമായി.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയഗോളിനായി ആക്രമണം ശക്തമാക്കിയെങ്കിലും മത്സരം സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പതിവുപോലെ അവസാന നിമിഷങ്ങളില്‍ സ്‌പെയിന്റെ രക്ഷകനായി മാറിയത് മികേല്‍ മെറിനോ ആയിരുന്നു.

86-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ മെറിനോ, വെറും രണ്ട് മിനിറ്റിനകം വിജയഗോള്‍ നേടി സ്‌പെയിനിനെ സെമിയിലേക്ക് നയിച്ചു. ഇതിന് മുമ്പ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെയും പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടിയ താരം, തുടര്‍ച്ചയായ രണ്ട് നോക്കൗട്ട് മത്സരങ്ങളില്‍ ടീമിന്റെ ഹീറോയായി മാറുകയായിരുന്നു.

ഇപ്പോള്‍ ലോകകപ്പ് കിരീടത്തിലേക്ക് കുതിക്കുന്ന സ്‌പെയിന്റെ അടുത്ത വെല്ലുവിളി മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സാണ്. ടെക്‌സാസിലെ ആര്‍ലിങ്ടണില്‍ നടക്കുന്ന സെമിഫൈനലില്‍ വിജയിച്ചാല്‍ ഫൈനല്‍ ടിക്കറ്റിനൊപ്പം ലോക ഫുട്‌ബോളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അപരാജിത പരമ്പരയുടെ റെക്കോര്‍ഡും സ്‌പെയിന്‍ പങ്കിടും.

Tags: spain equalargentina record36 game unbeaten
ShareTweetSendShare

More News from this section

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

Latest News

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies