ഗ്രൂപ്പ് എച്ച്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗ്രൂപ്പ് എച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2018, 03:11 pm IST
FacebookTwitterWhatsAppTelegram

പോളണ്ടും കൊളംബിയയും സെനഗലും പിന്നെ ജപ്പനും. റഷ്യൻ ലോകകപ്പിലെ അവസാന ഗ്രൂപ്പായ എച്ചിൽ നിന്ന് ക്വാർട്ടർ ഉറപ്പിക്കുന്ന രണ്ട് ടീമുകൾ എതൊക്കെയെന്നറിയാൻ കാത്തിരുന്നേ മതിയാകു.

ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറും ബയേൺ മ്യൂണിക് താരവുമായ റോബർട്ട് ലവൻഡോവ്സ്കി പോളണ്ടിനെ നയിക്കാനിറങ്ങുന്നു. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ, ഏറ്റവും മികച്ച ഗോൾ സ്വന്തം പേരിൽ കുറിച്ച ജയിംസ് റോഡ്രിഗസ് കൊളംബിയയ്‌ക്കായും ലിവർപൂളിന്റെ മിന്നും താരം സാദിയോ മാനെ സെനഗലിനായും ബൂട്ടുകെട്ടും. മൂന്നു ടീമുകളുടെയും മുന്നേറ്റത്തിൽ നിർണായകമാകുക ഈ താരങ്ങളുടെ പ്രകടനമാകും.

യൂവേഫ ഇ ഗ്രൂപ്പിൽ പത്ത് മത്സരങ്ങളിൽ എട്ടും ജയിച്ചാണ് പോളണ്ട് ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരത്തിൽ പോളണ്ട് നേടിയ 28 ഗോളിൽ പതിനാറും ലവൻഡോവ്സ്കിയുടെ വക.

കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ വരെയെത്തിയ കൊളംബിയയുടെ പോരാട്ടവീര്യം റഷ്യയിലും ആരാധകർ പ്രതീക്ഷിക്കുന്നു. ബ്രസീലിൽ വിസ്മയം സൃഷ്ടിച്ച താരോദയമായിരുന്നു റോഡ്രിഗസിന്റേതെങ്കിൽ ഇത്തവണ മധ്യനിരക്കാരനിൽ നിന്ന് മികച്ച പ്ലേ മേക്കറെ പ്രതീക്ഷിക്കുന്നു. മുന്നേറ്റത്തിന് ശക്തിപകരാൻ റഡാമൽ ഫാൽക്കാവോയുമുണ്ട്. മിഡ് ഫീൽഡിൽ കാർലോസ് സാഞ്ചസും ഡിഫൻസിൽ ഡേവിഡ്സൻ സാഞ്ചസും ഇറങ്ങുന്നു. ടീം എന്ന നിലയിൽ ഒത്തിണക്കത്തോടെ മുന്നേറാനായാൽ ബ്രസിലിലെ മുന്നേറ്റം റഷ്യയിലും ആവർത്തിക്കാം.

2002 ലോകകപ്പിൽ നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസിനെ അട്ടിമറിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച സെനഗൽ രണ്ടാം ലോകകപ്പിലും അത്ഭുതങ്ങൾ കരുതിവച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ. സാദിയോ മാനെ നയിക്കുന്ന മുന്നേറ്റ നിര തന്നെയാണ് ആഫ്രിക്കൻ ടീമിന്റെ കരുത്ത്.

ഏഷ്യൻ യോഗ്യതാ റൗണ്ടിൽ കാഴ്ച വച്ച മികവ് റഷ്യയിൽ ആവർത്തിക്കാനായാൽ നോക്കൗട്ട് റൗണ്ടിൽ ജപ്പാന് പ്രതീക്ഷ വക്കാം എന്നാൽ ഗ്രൂപ്പ് എച്ചിലെ എതിരാളിൽ പോളണ്ടിന് എതിരെ മാത്രമാണ് ജപ്പാന് ഇതുവരെ ജയം നേടാനായിട്ടുള്ളു. യൂറോപ്യൻ ലീഗുകളിൽ കളിച്ചു പരിചയമുള്ള ഷിൻജി കഗാവയിലാണ് ടീമിന്റെ പ്രതീക്ഷ. ലസ്റ്റർസിറ്റിയിൽ കളിച്ച് പരിചയമുള്ള ഷിൻജി ഒക്കാസാക്കി മുന്നേറ്റ നിരയിലുണ്ട്.

ടീമുകളുടെ പ്രകടനത്തിൽ വലിയ അന്തരമില്ലെങ്കിലും പോളണ്ടിനും കൊളംബിയയ്‌ക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സെനഗലിന്റെ പ്രകടനമാകും ഇരു ടീമുകളുടേയും വിധി നിർണയിക്കുക.

Tags: FIFA 2018 Groups
ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies