ഇനി കണ്ണും കാതും റഷ്യയിലേക്ക്; ലോകകപ്പിന് ഇന്ന് കിക്കോഫ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇനി കണ്ണും കാതും റഷ്യയിലേക്ക്; ലോകകപ്പിന് ഇന്ന് കിക്കോഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2018, 03:00 pm IST
Facebook
Twitter
WhatsAppTelegram

റഷ്യ: കാൽപ്പന്തിന്‍റെ ലോക പോരിന് ഇന്ന് റഷ്യയിൽ തുടക്കം. അടുത്തമാസം 15 വരെ നടക്കുന്ന 21-ാമത് ഫിഫ ലോകകപ്പ് ഫുട്ബോളിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകിട്ട് മോസ്കോയിലെ ലുഷ്‍കിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് മുൻപ് വർണാഭമായ സംഗീത, നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ആറ് കോൺഫെഡറേഷനുകളിലെ 211 അംഗരാജ്യങ്ങൾ രണ്ട് വർഷം നീണ്ട യോഗ്യതാ റൗണ്ടിൽ മത്സരിച്ചപ്പോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ യോഗ്യത ലഭിച്ചത് 31 ടീമുകൾക്ക്. ആതിഥേയരായ റഷ്യയ്‌ക്ക് പ്രവേശനം നേരിട്ടും. അങ്ങനെയെത്തുന്ന 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്നു.

റഷ്യ,സൗദി അറേബ്യ, ഈജിപ്‍റ്റ്, ഉറുഗ്വെ എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും, പോർച്ചുഗൽ, സ്‍പെയിൻ, മൊറോക്കോ, ഇറാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ഫ്രാൻസ്, ഓസ്‍ട്രേലിയ, പെറു, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് സീയിലും അർജന്‍റീന, ഐസ്‍ലൻഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകൾ ഗ്രൂപ്പ് ഡീയിലും മത്സരിക്കുന്നു. ഗ്രൂപ്പ് ഇയിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്റാറിക്ക, സെർബിയ ടീമുകളും ഗ്രൂപ്പ് എഫിൽ ജർമ്മനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ ടീമുകളും ഗ്രൂപ്പ് ജീയിൽ ബെൽജിയം, പനാമ, ടുനീഷ്യ, ഇംഗ്ളണ്ട് ടീമുകളും ഗ്രൂപ്പ് എച്ചിൽ പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ ടീമുകളും അണിനിരക്കുന്നു.

യു.എസ്, നെതർലൻഡ്സ്, ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലെ, ആഫ്രിക്കൻ ജേതാക്കളായ കാമറൂൺ, നാല് തവണ ലോക ജേതാക്കളായിട്ടുള്ള ഇറ്റലി എന്നീ ടീമുകളുടെ അഭാവം ശ്രദ്ധേയം.

ക്രിക്കറ്റിലെ പോലെ, വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം ആദ്യമായി ഏർപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പന്ത് ഗോൾവര കടന്നോ, പെനാൽറ്റി അനുവദിക്കണമോ വേണ്ടയോ, ചുവപ്പ് കാർഡ് അർഹിക്കുന്ന ഫൗളാണോ വരുത്തിയത്, ആള് മാറിയാണോ കാർഡ് നൽകിയത് എന്നീ കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം തേടാം. തെറ്റായ തീരുമാനമാണ് ഫീൽഡ് റഫറിയുടേതെങ്കിൽ തിരുത്താനും വി.എ.ആറിന് ആവശ്യപ്പെടാം.

ഇനി കാതും കണ്ണും റഷ്യയിലേക്ക് കൂർപ്പിക്കാം. പ്രതീക്ഷയും ആവേശവും കുതിപ്പും കിതപ്പും ആഹ്ലാദവും ആവേശവും നിരാശയും കണ്ണീരും കലർന്ന. കാലം കാത്തുവച്ച മനോഹര പോരാട്ടങ്ങൾക്കായി

Share68
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies