മോസ്കോ: കാൽപ്പന്തിന്‍റെ ലോക പോരിന് റഷ്യയിൽ തുടക്കമായി. മോസ്കോയിലെ ലുഷ് നികി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.
















ഏറ്റുമുട്ടുന്നത് ആതിഥേയരായ റഷ്യയും, അറേബ്യൻ കരുത്തരായ സൗദി അറേബ്യയും. ഇരു കൂട്ടർക്കും ഫുട്ബോളിന്‍റെ ലോക കാൻവാസിൽ തെളിയിക്കാൻ ഏറെയുണ്ട്. ആതിഥേയരായി ലോകകപ്പിന് യോഗ്യത നേടിയ റഷ്യയയ്‌ക്ക്, ആദ്യം വ്യക്തമാക്കേണ്ടത് തങ്ങളുടെ എന്‍ട്രി അർഹതപ്പെട്ടത് തന്നെയെന്നാണ്. എന്നാൽ അതിനവർക്ക് ആവനാഴിയിലെ അവസാന അസ്ത്രവുമെടുത്ത് പയറ്റേണ്ടിവരും.
ഒടുവിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും റഷ്യയ്‌ക്ക് ജയിക്കാനായിട്ടില്ല. 2002ന് ശേഷം ലോകകപ്പ് ഫൈനൽ റൗണ്ടിലെ ഒരു മത്സരത്തിൽ പോലും റഷ്യയ്‌ക്ക് ജയിക്കാനും കഴിഞ്ഞിട്ടില്ല. സൗദിയാകട്ടെ ഒടുവിൽ കളിച്ച മൂന്ന് സൗഹൃദ മത്സരത്തിലും തോറ്റു. എന്നാൽ കരുത്തരായ ജർമ്മനി, പെറു, ഇറ്റലി എന്നീ ടീമുകളായിരുന്നു എതിരാളികൾ.














