യോഗ -ദൃശ്യത്തിൽനിന്ന് ദ്രഷ്ടാവിലേക്കുള്ള യാത്ര: ശ്രീശ്രീരവിശങ്കർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

യോഗ -ദൃശ്യത്തിൽനിന്ന് ദ്രഷ്ടാവിലേക്കുള്ള യാത്ര: ശ്രീശ്രീരവിശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2018, 07:23 pm IST
FacebookTwitterWhatsAppTelegram

മനുഷ്യാരാശിയുടെ ഏറ്റവും വലിയ സമ്പത്തായ യോഗ കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറകൂടിയാണെന്ന് ശ്രീശ്രീരവിശങ്കർ. ‘സ്ഥിരം,സുഖം, ആസനം’ -എന്ന് യോഗാസനങ്ങളെ നിർവ്വചിക്കാറുണ്ട് .സ്ഥിരവും സുഖകരവുമായ ശരീര വിന്യാസമാണ് യോഗ. സുഖം എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ശരീരം ഉണ്ടെന്നറിയാത്ത അവസ്ഥയെയാണ് .ശരിയായ രീതിയിൽ ഇരിക്കാത്ത സമയങ്ങളിൽ, ശരീരംവേദനിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വേദനയിലേക്ക് തിരിയുകയാണ് ചെയ്യുക.

യോഗാസനങ്ങളിലൂടെ ശരീര ഭാഗങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോൾ നിമിഷങ്ങൾക്കകം എല്ലാ അസ്വാസ്ഥ്യവും അപ്രത്യക്ഷമാകുകയും, ശരീരം ഉണ്ട് എന്ന തോന്നൽ ഇല്ലാതാവുകയും ചെയ്യുന്നു. അനന്തതയിലേക്കുള്ള വികസനമാണ് യോഗയിലൂടെ അനുഭവപ്പെടുക. എന്നാൽ ആയാസമില്ലാതെ വേണം യോഗ ചെയ്യാൻ. അപ്പോൾ മാത്രമേ ഈ വികാസം അനുഭവിക്കാൻ കഴിയൂ ശരീരഘടന മെച്ചപ്പെടുത്താനല്ല യോഗ ചെയ്യുന്നത്. നമ്മുടെ എല്ലാവരിലുമുള്ള അനന്തത അനുഭവിക്കാൻ കൂടിയാനിന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി .

നമ്മെ ദൃശ്യത്തിൽ നിന്ന് ദ്രഷ്ടാവിലേക്കെത്തിക്കുന്നതാണ് യോഗ എന്നത് മറ്റൊരു നിർവ്വചനം. ജീവിതത്തിൽ, ആനന്ദം, നിർവൃതി, സന്തോഷം എന്നിവ അനുഭവിക്കുമ്പോൾ നമ്മൾ ദൃശ്യത്തിൽനിന്ന് ദ്രഷ്ടാവിലേക്കെത്തുകയാണ്. ആ സമയത്ത് മാത്രം മനസ്സ് കലപില കൂട്ടുന്നില്ല. അത് നിശ്ചലമാണ്. മറ്റ് സമയങ്ങളിലെല്ലാം മനസ്സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. യോഗശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ ‘പതഞ്‌ജലി യോഗസസൂത്ര’ത്തിന്റെ കർത്താവായ പതഞ്‌ജലി മഹർഷി പറയുന്ന മനസ്സിന്റെ അഞ്ച് വൃത്തികളെപ്പറ്റി ശ്രീശ്രീ ഉദ്ധരിക്കുന്നു .

പ്രമാണം – എന്തിനും തെളിവ് ആവശ്യപ്പെടൽ. വിപര്യയം -തെറ്റായ ധാരണ , വികല്പം -യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഒരു സാങ്കൽപ്പിക മനോഭാവം. നിദ്ര, സ്‌മൃതി, ഓർമ്മ. മേൽപ്പറഞ്ഞ അഞ്ചു മനോവൃത്തികൾ അഥവാ മനസ്സിന്റെ പ്രവർത്തനങ്ങൾ മനുഷ്യനിലുള്ള കഴിവുകളെ വലിച്ചെടുക്കുന്നു. മനോവൃത്തികളെ നിയന്ത്രിക്കലാണ് യോഗയിലൂടെ സാധ്യമാകുന്നത്.ഈ വൃത്തികൾ കുതിരകളെപ്പോലെയാണ്. കടിഞ്ഞാൺ നിങ്ങളുടെ കയ്യിലാണെങ്കിൽ കുതിരയെ നയിക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ കടിഞ്ഞാൺ നിങ്ങളുടെ കയ്യിലില്ലെങ്കിൽ കുതിര നിങ്ങളെ എവിടെയെങ്കിലുമൊക്കെ കൊണ്ടുപോകും. അതുകൊണ്ട് പതഞ്‌ജലി മഹർഷി പറയുന്നു ‘യോഗ ചിത്തവൃത്തി നിരോധ’ -എന്ന്. ചിത്തവൃത്തികളെ നിരോധിക്കലാണ് യോഗ.

മനുഷ്യൻ ജന്മനാ യോഗികളാണ്. മൂന്നുവയസ്സുവരെയുള്ള കാലഘട്ടത്തിനകത്ത് യോഗയിലെ ആസന മുറകളും കുട്ടികൾ ചെയ്തിട്ടുണ്ടാവും. ജന്മനാ യോഗികളായ മനുഷ്യർ ശൈശവത്തിലെ നിഷ്‌കളങ്കത കാത്തുസക്ഷിച്ചിരുന്നുവെങ്കിൽ യോഗയുടെ ആവശ്യമേ ഉണ്ടാവുകയില്ലായിരുന്നു. എന്നാൽ നിഷ്കളങ്കതയിൽ നിന്നും, സന്തുലിതാവസ്ഥയിൽനിന്നും വളരെ അകന്നുനിൽക്കുന്ന മുതിർന്നവർക്ക് സഹജമായ നിഷ്കളങ്കതയിലേക്ക് തിരിച്ചുവരാൻ യോഗ ആവശ്യമായി വരുന്നു.

‘ദുഃഖം വരുന്നതിനു മുമ്പുതന്നെ അത് തടയുന്നതാണ് യോഗ.’ -എന്നും പതഞ്ജലി പ്രസ്ഥാവിക്കുന്നുണ്ട്. ദുഖത്തിന്റെ മൂലകാരണങ്ങളെ ഒഴിവാക്കി ദുഃഖം തടയുകയാണ് യോഗ ചെയ്യുന്നത്. സന്തോഷമുള്ളപ്പോൾ ഉള്ളിൽ എന്തോ വികസിക്കുന്നുണ്ടെന്നും, ദുഖമുള്ളപ്പോൾ ഉള്ളിൽ എന്തോ ചുരുങ്ങുന്നുണ്ടെന്നും നമുക്ക് തോന്നാറുണ്ട്. വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ആ പ്രതിഭാസത്തിലേക്കാണ് യോഗ ശ്രദ്ധ കൊടുക്കുന്നത്. പലപ്പോഴും നിഷേധവികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിസ്സഹായരാകുന്ന നമ്മുടെ മാനസികാവസ്ഥയെ പൂർണ്ണമായി മാറ്റാൻ യോഗയ്‌ക്ക് സാധിക്കുന്നു. നിങ്ങൾ കൂടുതൽ സ്വതന്ത്രരും ശാന്തരും ആവുകയും ചെയ്യുന്നു.

യോഗ നിങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ സഹായിക്കും. ജീവിതത്തിൽ പല ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട്. യോഗിയുടെ മനോഭാവത്തോടെയും അല്ലാതെയും ആ ഉത്തരവാദിത്വങ്ങൾ അഭിനയിക്കാൻ കഴിയും. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ള ടീച്ചറോ, ഡോക്ടറോ, ബിസിനസ്സുകാരനോ ആകാം അതിനു വേണ്ടത് യോഗിയുടെ സ്വഭാവങ്ങളായ കരുതൽ പങ്കിടൽ, ഉത്തരവാദിത്വം, ഏറ്റെടുക്കൽ എന്നിവയാണ്. ഈ സ്വഭാവങ്ങളെല്ലാംതന്നെ നമ്മുടെതന്നെ ഉള്ളിലുണ്ട്. എന്നാൽ അവയെ പരിപോഷിപ്പിക്കണം. അതിലൂടെ തീർച്ചയായും നിങ്ങൾ കൂടുതൽ ഉത്തരവാദിത്വമുള്ള ആളാകും. ക്ഷീണവും, പിരിമുറുക്കവും ഭയവും ഉള്ള സമയങ്ങളിൽ ആരും ഉത്തരവാദിത്വമെടുക്കാൻ തയ്യാറാവുകയില്ല. യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും, നിങ്ങളിൽ ഊർജ്ജവും ഉത്സാഹവും നിറക്കുകയും ചെയ്യുന്നു. അതുവഴി കൂടുതൽ ലാഘവത്തോടെ ഉത്തരവാദിത്വമേറ്റെടുക്കാൻ കഴിയും.

യോഗയ്‌ക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. ഈ അംഗങ്ങളിൽ അഥവാ ഘടകങ്ങളിൽ ഒന്നാണ് നമ്മൾ യോഗ ക്ലാസ്സുകളിൽ ചെയ്യുന്ന യോഗാഭ്യാസമുറകൾ. എന്നാൽ യോഗയുടെ അടിസ്ഥാനതത്വം എങ്ങനെ സമചിത്തത ഉണ്ടാക്കാം എന്നതാണ്. ‘സമത്വം യോഗ ഉച്യതേ’ -യോഗ മനസ്സിന് സന്തുലനം കൊണ്ടുവരുന്നു. സന്തുലിതമായ മനസ്സോടെ എന്ത് പ്രവർത്തി ചെയ്യുമ്പോഴും, എന്ത് പറയുമ്പോഴും നിങ്ങൾക്ക് അവബോധമുണ്ട്. ആ അവബോധം നിങ്ങളെ യോഗിയാക്കുന്നു. സമുദ്രംപോലെ വിശാലമാണ് യോഗ, ഉദാത്തമായ പ്രപഞ്ചസത്യം മനസ്സിലാക്കാൻ യോഗാഭ്യാസം സഹായിക്കുന്നു.

വസുധൈവകുടുംബകം എന്ന പരമ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് അനന്തതയുമായുള്ള ലയനമാണ് യോഗ. യോഗ ചുറ്റുപാടുകളിൽ ശാന്തി പ്രദാനം ചെയ്യുനായും ആന്താരാഷട്ര യോഗാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീശ്രീ പറഞ്ഞു.

Share363TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies