ആലപ്പുഴ: പൊതുപ്രവർത്തക ലസിത പാലയ്ക്കലിനെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച തിരികിട സാബുവിന്റെ കായംകുളത്തെ വീട്ടിലേക്ക് യുവമോർച്ചാ പ്രവർത്തകർ മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.
അഞ്ചാം തീയതിക്ക് മുമ്പായി സാബുവിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, യുവമോർച്ച പ്രവർത്തകർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കും. പിണറായി വിജയനും പൊലീസ് ഉദ്യോഗസ്ഥരും സാബുവിനെ സഹായിക്കുന്ന നിലാപാടാണ് സ്വീകരിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.
അതേസമയം, തരികിട സാബുവിനെ ഏഷ്യാനെറ്റിന്റെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ചാനൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. തരികിട സാബുവിനെ പരിപാടിയിൽ നിന്നും ഉടനടി ഒഴിവാക്കിയില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.