കണ്ണൂർ: മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം വധശ്രമം. നെല്ലൂന്നിയിലെ സച്ചിൻ, സുജി, വിജിത്ത് എന്നിവർക്ക് വെട്ടേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മട്ടന്നൂരിൽ പെട്രോൾ പമ്പിൽ പോയപ്പോഴായിരുന്നു സംഭവം. കാറിലെത്തിയ സിപിഎമ്മുകാർ ബിജെപി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബിജെപി പ്രവർത്തകരായ നെല്ലൂന്നിയിലെ സച്ചിൻ, സുജി, വിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.
വെട്ടിക്കൊലപ്പെടുത്താൻ വന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് ഇവരെ അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഒാടിക്കൂടിയതോടെ അക്രമികൾ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്ന് പേർക്കും കൈക്കും തലക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് മനപ്പൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.