കുവൈറ്റ്: കുവൈറ്റില്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേരെയാണ് ഭക്ഷ്യവിഷബാധയേറ്റ് കുവൈറ്റിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാളുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉച്ച മുതല്‍ രാത്രി വരെ ആളുകള്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലേക്ക് എത്തുന്നുണ്ടായിരുന്നു.
സാന്‍വിച്ചുകളും ഷവര്‍മ്മയും വില്‍ക്കുന്ന തിരക്കേറിയ ഈ ഹോട്ടലില്‍ നിന്നും കണ്ടെടുത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വിശദമായ പരിശോധന നടത്തിവരികയാണ്, അധികൃതര്‍ ഹോട്ടല്‍ അടച്ചു സീല്‍ വച്ചു. വിഷബാധ നിയന്ത്രണവിധേയമാണെന്നു ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.