നോയ്ഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജെ ഇന്നും ചേർന്നാ ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ നോയ്ഡയിലാണ് സാംസങ്ങിന്റെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്.
4915 കോടി രൂപ ചിലവിട്ടുള്ള നിര്‍മാണ യൂണിറ്റ് ഒരു വർഷം കൊണ്ടാണ് പ്രവർത്തന സജ്ജമായത്. നിലവില്‍ 6.7 കോടി സ്മാര്‍ട്ഫോണുകളാണ് സാംസങ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇത് 12 കോടിയിലധികമായി വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പുത്യ പ്ലാന്റിന്റെ വരവ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്ന ഫോണുകള്‍ 30 ശതമാനമായി ഉയര്‍ത്താന്‍ കഴിയും. ഇതുവഴി ആഗോള വിപണിയില്‍ ഇന്ത്യക്ക് നിർണായക സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.