ആലപ്പുഴ ; ‘നിവർത്തികേട് കൊണ്ട് ചെയ്തതാണ്, മാപ്പ് നൽകുക,ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല‘ കുറ്റബോധത്തോടെ എഴുതിയ കത്തിനൊപ്പം മോഷണം പോയ മാലയും. കരുമാടി സ്വദേശി മധുകുമാറാണ് രാവിലെ വീടിനു മുന്നിലെ ഗെയ്റ്റിൽ ഇത്തരമൊരു കാഴ്ച്ച കണ്ട് ഞെട്ടിയത്.
ചൊവ്വാഴ്ച രാത്രി വീട്ടുകാർ ഒരു കല്യാണത്തിനു ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു മധുകുമാറിന്റെ വീട്ടിലെ മോഷണം.
അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു.തുടർന്ന് മധുകുമാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് മാലയും,ഒപ്പം മാപ്പപേക്ഷയും വീടിനു മുന്നിൽ നിന്നും ലഭിച്ചത്.