കൊച്ചി: പെരുമ്പാവൂര്‍ പൂക്കാട്ടുപടിയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10.30നാണ് സംഭവം.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളിയായ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു ആണ് പിടിയിലായത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെയാണ് നിമിഷയുടെ പിതാവ് തമ്പിക്ക് പരിക്കേല്‍ക്കുന്നത്.
വീട്ടിലെത്തിയ ബിജു മുത്തശിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച നിമിഷയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നിമിഷയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.