പനജി : കാറുകളിലെ സൂപ്പർ കാർ എന്നറിയപ്പെടുന്ന ലംബോർഗിനി ഈയിടയ്ക്കൊന്ന് മത്സരിച്ചു. ആരുമായിട്ടാണെന്ന് അറിയണ്ടേ ? ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് മിഗ് 29 ഉമായി ആയിരുന്നു മത്സരം.
സൈന്യത്തിലെക്ക് യുവാക്കളെ ആകർഷിക്കാൻ വേണ്ടിയുള്ള പ്രൊമോഷണൽ വീഡിയോയുടെ ഭാഗമായായിരുന്നു മത്സരം. ഇന്ത്യൻ സൈന്യത്തിന്റെ അനുമതിയോടെയായിരുന്നു പരിപാടി. ഗോവയിലെ ദാബോലിമിൽ നടന്ന മത്സരത്തിൽ സകല ശക്തിയുമെടുത്ത് പാഞ്ഞിട്ടും ലംബോർഗിനി മിഗിന്റെ പിന്നിലായിപ്പോയി.
Mig-29 racing a Lamborghini at Dabolim, Goa as part of a shoot for next edition of #AutoWorld magazine. Awesome 😎 #Avgeek #Pilot #Aviation pic.twitter.com/MXM5TJgOjF
— Capt_Ck (@Capt_Ck) August 5, 2018
സൂപ്പർ കാറുകളേക്കാൾ സ്പീഡിൽ പായുന്ന ഫൈറ്റർ ജെറ്റുകളുടെ പൈലറ്റുകളാകൂ യുവാക്കളെ എന്നതായിരുന്നു മത്സരം മുന്നോട്ടു വച്ച സന്ദേശം.