തിരുവനന്തപുരം: വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള, എംജി, കാലിക്കട്ട് സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റിവച്ചു. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.
മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുന:ക്രമീകരിച്ചു. എട്ടിന് അക്കൗണ്ടന്‍സി, ഹിസ്റ്ററി, ഫിസിക്സ്, ജ്യോഗ്രഫി. ഒന്‍പതിന് ഇംഗ്ലീഷ്, ബയോളജി. പത്തിന് ഇ.ഡി, വൊക്കേഷണല്‍ തിയറി എന്നിങ്ങനെയാക്കി പുനക്രമീകരിച്ചു. സമയക്രമത്തില്‍ മാറ്റമില്ല.
നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സായ ഡി.എം.എല്‍.റ്റി തിയറി പരീക്ഷ (പാത്തോളജിസ്റ്റ്) എട്ടിലേയ്ക്ക് മാറ്റി വച്ചു.
അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ന്യൂറോസര്‍ജറി തസ്തികയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് പിഎസ് സി അറിയിച്ചു.