തിരുവനന്തപുരം : വ്യത്യസ്തമായ പ്രതിഷേധ രീതികളാണ് ഇടതുപക്ഷ സഹയാത്രികനും നടനുമായ അലൻസിയറെ വ്യത്യസ്തനാക്കുന്നത് . അമേരിക്കൻ അണ്ടർവെയർ കാട്ടി തുള്ളി നടന്നതും കണ്ണു കെട്ടിവച്ച് പ്രതിഷേധവുമൊക്കെ അലൻസിയറിന്റെ മാസ്റ്റർപീസായിരുന്നു. സിപിഎം പ്രതിരോധത്തിലാകുന്ന സംഭവങ്ങളിൽ ഈ വക പ്രകടനങ്ങളൊന്നും കാണാറില്ലല്ലോ എന്ന ചോദ്യവും അലൻസിയറിനെതിരെ ഉയർന്നിരുന്നു.
ഇന്നലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിലും അലൻസിയറിന്റെ പുതിയ രൂപത്തിലുള്ള പ്രകടനത്തിന് സദസ്സ് സാക്ഷിയായി.അവാർഡ് പരിപാടിയിൽ പങ്കെടുത്ത നടൻ മോഹൻ ലാൽ പ്രസംഗിച്ചു കൊണ്ട് നിൽക്കേ ആയിരുന്നു അലൻസിയറിന്റെ ഗോഷ്ടി പ്രകടനം . മോഹൻലാലിനു നേരേ കൈവിരൽ തോക്കു പോലെ പിടിച്ചു ചൂണ്ടിയ അലൻസിയറിനെ ഉടൻ തന്നെ സംഘാടകർ പിടിച്ചു മാറ്റുകയായിരുന്നു.
അലൻസിയർ എന്താ ഉദ്ദേശിച്ചതെന്ന് ചോദ്യം വന്നപ്പോൾ തനിക്ക് അതൊന്നും ഓർമ്മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻ ലാൽ ഇത് കണ്ടതായി ഭാവിക്കാതെ പ്രസംഗം തുടരുകയായിരുന്നു. വേദിയിലിരുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചിരിക്കുന്നതും കാണാമായിരുന്നു.