അബുദാബി: ബലി പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 704 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിട്ടയച്ച തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കിയതായും ഷെയ്ക്ക് ഖലീഫ അറിയിച്ചു. മാപ്പ് ലഭിച്ച തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് യു. എ. ഇ. പ്രസിഡന്റിന്റെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്.