പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ തീരുമാനം. രാവിലെ 10.30ഓടു കൂടി ഷട്ടറുകള്‍ 54 സെന്റിമീറ്ററായി ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അണക്കെട്ടിലേക്ക് വെള്ളമൊഴുകിയെത്തുന്ന വേലാംപൊറ്റ, മായാപ്പാറ എന്നീ പുഴകളില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴയാണ് പെയ്യുന്നത്.