തിരുവനന്തപുരം: പ്രളയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളെ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമായെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി.
പൊതുജനങ്ങൾക്ക് 18O01231454 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. പ്രളയബാധിതർ നേരിടുന്ന മാനസിക പ്രശ്നങ്ങളകറ്റാൻ കൗൺസിലർമാരെയും നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.