തിരുവനന്തപുരം ; ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവും ആയ അടൽ ബിഹാരി വാജ്പേയുടെ ഓർമ്മകൾ പങ്കുവെക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും എൻ ആർ ഐ സെൽ അനുസ്മരണ സമ്മേളനം നടത്തി .
എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിലും ഇന്ത്യയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ വാജ്പേയിയുടെ ഉറച്ച നിലപാടുകള്‍ നിര്‍ണായകമായിരുന്നതായി സമ്മേളനം അനുസ്മരിച്ചു.
രാജേഷ് മൂലവീട്ടിൽ അധ്യക്ഷൻ ആയ യോഗത്തിൽ എൻ ആർ ഐ സെൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ബാബു കല്ലുമല മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രശാന്തി സേതു, രവിജ പ്രേംജിത് , അരുൺ ഭട്ട്, ജയ കരൺ, K.S നാരായണൻ എന്നിവർ സംസാരിച്ചു.